കേരളത്തിൽ മഴ ശക്തമാകുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.......
മുസ്ലിം യുവതിയുടെ ഹിജാബ് പൊതുസ്ഥസലത്തുവെച്ച് ബലമായി വലിച്ചൂരി. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഒരുസംഘം യുവാക്കൾ യുവതിയെ ആക്രമിച്ചത്.......
കോഴിക്കോട്: പ്രസവം ആശുപത്രിയിൽ തന്നെ വേണമെന്ന് രാജ്യത്ത് നിയമമുണ്ടോ എന്ന ചോദ്യവുമായി എപി സുന്നി നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെയാണ് എപി സുന്നി നേതാവ് വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന നിലയിൽ സംസാരിച്ചത്. ......
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട് നൽകാനുള്ള നീക്കം യുക്തിരാഹിത്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതുസംബന്ധിച്ച എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ......
മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് ആവർത്തിച്ച് നടി ജാനകി സുധീർ. അവർ വിളിച്ച് ചോദിക്കുമെന്നും എന്നാൽ, നിർബന്ധിക്കുന്ന സാഹചര്യമൊന്നുമില്ലെന്നും ബിഗ്ബോസ് മത്സരാർത്ഥി കൂടിയായ താരം പറയുന്നു. ......
പി വി എ നാസർ
ദോഹ: കടൽപാട്ടിന്റെ താളംപൈതൃകമായി ഹൃദയത്തില് സൂക്ഷിക്കുന്ന ഖത്തറിൽ ഇമ്പംതുളുമ്പുന്ന അൽ നഹ്മ ഫെസ്റ്റിവൽ ആൻഡ് അവാർഡ് - നഹാം അൽ ഖലീജ് 2025 ന് തുടക്കമായി.ഗൾഫ് ജനതയുടെ ആധികാരിക സമുദ്ര പൈതൃകവുമായുള്ള ആഴത്തിലുള്ള ബന്ധം പ്രതിഫലിപ്പിക്കുന്ന വ്യത്യസ്തമായ ഒരു ഉത്സവ അന്തരീക്ഷത്തിൽ കത്താറ ബീച്ചിൽനടന്ന ചടങ്ങിൽകത്താറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ പ്രൊഫ. ഡോ. ......
കോൺഗ്രസ് വോട്ട് ബാങ്ക് വൈറസ് പടർത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ കോൺഗ്രസ് രണ്ടാംതരം പൗരന്മാരായിട്ടാണ് കണക്കാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നൽകിയെന്ന ആരോപണത്തിൽ എഡിജിപി എം.ആർ അജിത്കുമാറിനെതിരെ കേസെടുത്തേക്കും. വിഷയത്തിൽ എഡിജിപി എം.ആർ.......
ദോഹ:നേത്രരോഗമായ യൂവിയൈറ്റിസ് ബാധിത രായവർക്ക് രോഗനിർണയത്തിലും ചികിത്സയിലും പ്രത്യേക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ (എച്ച്എംസി) യുവിയൈറ്റിസ് ടീമുമായി സഹകരിച്ച് ദേശീയ ആരോഗ്യ സംരംഭം ആരംഭിക്കുന്നതായി ഖത്തർ സൊസൈറ്റി ഓഫ് ഒഫ്താൽമോളജി (ക്യുഎസ്ഒ) പ്രഖ്യാപിച്ചു.
കൃത്യതയോടെ രോഗനിർണയം നടത്തി ചികിത്സിച്ചില്ലെങ്കിൽ കാഴ്ചയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഈ സങ്കീർണ്ണമായ വീക്കം മൂലമുള്ള അവസ്ഥയെക്കുറിച്ചുള്ള പരിചരണവും ഗവേഷണവും മുന്നോട്ട് കൊണ്ടുപോകാൻ ലക്ഷ്യമിട്ടുള്ള ശില്പശാല യിലാണ് പ്രഖ്യാപനം നടത്തിയത്.
പകർച്ചവ്യാധി വിദഗ്ധർ, എൻഡോക്രൈനോളജിസ്റ്റുകൾ, ഇന്റേണിസ്റ്റുകൾ, മറ്റ് പ്രസക്തമായ സ്ഥാപനങ്ങൾ എന്നിവരടങ്ങുന്ന സംഘത്തിന്റെ വിദഗ്ധ പരിചരമാണ് ലക്ഷ്യം വയ്ക്കുന്നത്. ദേശീയതലത്തിൽഖത്തറിലെ നേത്രരോഗ വിദഗ്ധർ നേതൃത്വം നൽകുന്ന പദ്ധതിക്ക് ഈ ടീമുകൾ നിർണായക പങ്ക് വഹിക്കുന്നു. ഖത്തർ ഡോക്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്യുഎസ്ഒ സംഘടിപ്പിച്ച സിമ്പോസിയത്തിൽ ഇന്റർനാഷണൽ യുവിയൈറ്റിസ് സ്റ്റഡി ഗ്രൂപ്പ് ചെയർപേഴ്സൺ പ്രൊഫസർ വിശാലി ഗുപ്ത മുഖ്യപ്രഭാഷണം നടത്തി. ......